കായംകുളം: ജനശ്രീ മിഷൻ കൃഷ്ണപുരം മണ്ഡലം സമ്മേളനവും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് ദാനവും അനുമോദന സമ്മേളനവും നടന്നു.
മണ്ഡലം ചെയർമാൻ ഹുസൈൻ പറങ്ങാമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി മുൻ സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ അവാർഡ് ദാനം ബ്ലോക്ക് ചെയർമാൻ എ.എം.കബീർ നിർവഹിച്ചു. കേന്ദ്ര സമിതി അംഗം പി.എസ്. പ്രസന്നകുമാർ ,ചിറപ്പുറത്ത് മുരളി ,അഡ്വ. പി.ജെ.അൻസാരി,രാധാമണി രാജൻ,ഹരി കോട്ടൂരത്ത്,തണ്ടളത്ത് മുരളി എന്നിവർ സംസാരിച്ചു. യോഗത്തിൽ ആശാവർക്കർമാരെയും ഹരിത കർമ്മ സേന അംഗങ്ങളെയും ആദരിച്ചു.