 
ആലപ്പുഴ : കെ.എം.ബഷീറിന്റെ അപകടമരണത്തിൽ ആരോപണ വിധേയനായ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടർ സൽസ്ഥാനത്തു നിന്ന് മാറ്റിയതിൽ ആഹ്ളാദം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ മധുരം വിതരണം ചെയ്തു. പുതിയ കളക്ടറായി ചാർജെടുത്ത വി.ആർ.കൃഷ്ണതേജയെ സന്ദർശിച്ച് അനുമോദിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.നൂറുദ്ദീൻ കോയ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിജു താഹ, ജി.ജിനേഷ്, മണികണ്ഠൻ, അൻസിൽ അഷ്റഫ്, അൻഷാദ് മെഹബൂബ്, തൻസിൽ,അർജുൻ, അലൻ എന്നിവർ നേതൃത്വം നൽകി.