പൂച്ചാക്കൽ: പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഇന്ന് തുടങ്ങി 11 ന് സമാപിക്കും. ഇന്ന് രാവിലെ വൈദിക ചടങ്ങുകൾ, തുടർന്ന് നാരായണീയ പാരായണം. വൈകിട്ട് 5ന് ഭാഗവത മാഹാത്മ്യ പ്രഭാഷണം. നാളെ രാവിലെ 7 ന് മോനാട്ട് കൃഷ്ണൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും. തിരുവെങ്കിടപുരം ഹരികുമാറാണ് യജ്ഞാചാര്യൻ. വിരിഞ്ഞം ശുഭാംഗൻ, പെരുമ്പുഴ കൃഷ്ണൻ കുട്ടി എന്നിവരാണ് യജ്ഞ പൗരാണികർ. നാരായണൻ നമ്പൂതിരി വൈദിക ചടങ്ങുകൾക്ക് കാർമ്മികത്വം നൽകും.