ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്.കമ്മറ്റിയുടെയും പോഷകസംഘടനാ യൂണിയൻ ഭാരവാഹികളുടെയും ആലാചെറിയനാട് മേഖലയുടെ സംയുക്ത പ്രവർത്തക യോഗം ഇന്ന് വൈകിട്ട് 3ന് ആലാ 71-ാം നമ്പർ ശാഖാ യോഗ അങ്കണത്തിൽ നടക്കും.യോഗം ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ അനിൽപി.ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, ബി.ജയപ്രകാശ്, സുരേഷ് എം.പി, കെ.ആർ.മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി, സെക്രട്ടറി റീന അനിൽ, കോഒാർഡിനേറ്റർ ശ്രീകല സന്തോഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ദേവദാസ് രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ഷോൺ മോഹൻ, സെക്രട്ടറി രാഹുൽ രാജ്, വൈദികയോഗം പ്രസിഡന്റ് സൈജു പി.സോമൻ, സെക്രട്ടറി ജയദേവൻ തന്ത്രി എന്നിവർ സംസാരിക്കും. 71-ാം നമ്പർ ആലാ ശാഖാ പ്രസിഡന്റ് പി.കെ.പുരുഷോത്തമൻ സ്വാഗതവും സെക്രട്ടറി പി.ഡി.വാസുദേവൻ നന്ദിയും പറയും. ഒന്നാമത് ആലാ ശ്രീനാരായണ കൺവെൻഷൻ വിജയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾക്കാണ് സംയുക്തയോഗം വിളിച്ചു ചേർത്തിരിക്കുന്നത്.