ആലപ്പുഴ : വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുട്ടനാട്ടി​ൽ ദുരിതാശ്വാസ ക്യാമ്പുകളും കഞ്ഞി വീഴ്ത്തൽ കേന്ദ്രങ്ങളും തുടങ്ങണമെന്ന് കോൺഗ്രസ്‌ കുട്ടനാട് സൗത്ത് ബ്ലോക്ക്‌ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു . പ്രസിഡന്റ് വി.കെ.സേവ്യർ അദ്ധ്യക്ഷത വഹിച്ചു . ഡി.സി.സി വൈസ് പ്രസിഡന്റ്‌ സജി ജോസഫ് ഉദ്ഘാടനം ചെയ്തു . ഡി.സി.സി ജനറൽ സെക്രട്ടറി ജെ.ടി. റാംസെ,ജിൻസി ജോളി, വിശ്വൻ വെട്ടത്തിൽ,വർഗീസ് നാൽപ്പത്തഞ്ചിൽ, ജോർജ് മാത്യു പഞ്ഞിമരം, ഏലിയാമ്മ വർക്കി,എസ് സനിൽ കുമാർ, ആന്റണി കണ്ണങ്കുളം, ബിജു പാലതിങ്കൽ, ആനി ഈപ്പൻ,ജോയി ചക്കനാട്, തങ്കച്ചൻ കൂലിപ്പുരക്കൽ, കെ.ബി. രഘു,എൻ.വി.ഹരിദാസ്, റോബർട്ട്‌ ജോൺസൺ, പി.എസ്.തോമസ്,കെ.വി.ചാക്കോ ,ജോർജ് കുട്ടി മുണ്ടക്കത്തിൽ, ജെയിംസ് പീടികപ്പറമ്പിൽ, പ്രിയ അരുൺ,സോണി തെക്കേടം,യു.നിസാർ,സുജാ സ്റ്റീഫൻ, രഞ്ജിനി ചന്ദ്രൻ, മായ ജയചന്ദ്രൻ, റെജി കൊത്തപ്പുഴശേരി എന്നിവർ പ്രസംഗിച്ചു