ambala

അമ്പലപ്പുഴ : അമ്പലപ്പുഴയി​ൽ കടൽക്ഷോഭം ഇന്നലെയും ശക്തമായി തുടർന്നു. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് നീർക്കുന്നം പടിഞ്ഞാറ് തീരത്ത് കഴിഞ്ഞ ദിവസം ഭാഗികമായി തകർന്ന മുരളി ഭവനത്തിൽ (പുതുവൽ) മുരളിയുടെ വീട് പൂർണ്ണമായും കടലെടുത്തു, മുരളിയും, ഭാര്യ മുത്തുമണിയും മകൻ സന്തോഷും ഭാര്യ ലിഷയും മക്കളായ അനുപമ, വരുൺ കൃഷ്ണ എന്നി​വരും സമീപത്തെ പീലിംഗ് ഷെഡിലേക്ക്‌ താമസം മാറി. പുതുവൽ മഹേഷിന്റെ വീട് ഏതു നിമിഷവും കടലെടുക്കുന്ന നിലയിലാണ്. . ഒരു മാസം മുമ്പും പ്രദേശത്തെ രണ്ടു വീടുകൾ തകർന്നിരുന്നു.