
ചാരുംമൂട് : വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറിയായിരുന്ന രാജു അപ്സരയുടെ പുതിയ സ്ഥാനലബ്ധിയിൽ സ്വന്തം യൂണിറ്റായ ചാരുംമൂട്ടിലെ വ്യാപാരികൾ ആഹ്ളാദ പ്രകടനവും മധുരവിതരണവും നടത്തി. ചാരുംമൂട് യൂണിറ്റ് പ്രസിഡന്റായും ജില്ലാ പ്രസിഡന്റായും ദീർഘകാലമായി പ്രവർത്തിച്ചു വരുന്ന രാജു അപ്സര കഴിഞ്ഞ ദിവസമാണ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ചാരുംമൂട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഹ്ളാദ പ്രകടനം ടൗൺ ചുറ്റിയാണ് സമാപിച്ചത്. തുടർന്നു നടന്ന അനുമോദന യോഗം സംസ്ഥാന കമ്മിറ്റിയംഗം ജി. മണിക്കുട്ടൻ മുതിർന്ന അംഗം ഹനീഫാ റാവുത്തർക്ക് മധുരം നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് മണിക്കുട്ടൻ ഇഷോപ്പി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി ദീവാകരൻ പിള്ള , ഭാരവാഹികളായ സുകുമാരൻ നായർ, എം.ആർ.രാമചന്ദ്രൻ , ബാബു ഐഡിയൽ , ഡി.തമ്പാൻ തുടങ്ങിയവർ സംസാരിച്ചു.