കുട്ടനാട്: വെള്ളം കയറിയെന്ന പേരിൽ മങ്കൊമ്പ് സബ് രജിസ്ട്രാർ ഓഫീസ് അറിയിപ്പൊന്നുമില്ലാതെ അടച്ചിട്ടത് രജിസ്ട്രേഷൻ ആവശ്യങ്ങൾക്ക് എത്തിയവർക്ക് ദുരിതമായി.
ഇന്നലെ രാവിലെ 10 ഓടെ ഓഫീസിലെത്തിയ ജീവനക്കാരിലൊരാൾ 'വെള്ളം കയറിയതിനാൽ ഇന്ന് ഓഫീസ് പ്രവർത്തിക്കുന്നതല്ല' എന്ന അറിയിപ്പ് വാതിലിൽ പതിച്ച ശേഷം മടങ്ങുകയായിരുന്നു. ഈ സമയം ആധാരമെഴുത്തുകാരും വിവിധ ആവശ്യങ്ങൾക്കെത്തിയവരും ഓഫീസ് പരിസരത്തുണ്ടായിരുന്നു. എന്നാൽ, ഓഫീസിലെ ഒരു മുറിയിൽ വെള്ളം കയറിയിരുന്നില്ലെന്നും കമ്പ്യൂട്ടറുകൾ ഇവിടേക്കു മാറ്റി ഓഫീസ് പ്രവർത്തനം തുടരാമായിരുന്നെന്നും അഭിപ്രായമുയർന്നു.