s

അമ്പലപ്പുഴ : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഗാന്ധിദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 13ന് ഉച്ചക്ക് 2 മുതൽ പുന്നപ്ര എം .ഇ .എസ്. സ്കൂളിൽ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം നടത്തും. യു.പി വിഭാഗം വിദ്യാർത്ഥികൾക്കും ,ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കും പ്രത്യേകമായാണ് മത്സരം. യു .പി വിഭാഗത്തിന്റെ വിഷയം 'ഇന്ത്യൻ സ്വാതന്ത്ര്യ സമരം" എന്നതും ഹൈസ്കൂൾ വിഭാഗത്തിന്റേത് " സ്വാതന്ത്ര്യ സമരവും മഹാത്മാ ഗാന്ധിയും" എന്നതുമാണ് .10ാം തീയതി വരെ പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 9633639107 ,9846778508