tur

തുറവൂർ: മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു .തുറവൂർ പഞ്ചായത്ത്‌ പതിനൊന്നാം വാർഡ് കളത്തിപ്പറമ്പ് വീട്ടിൽ രാധാമണിയുടെ ഓട് മേഞ്ഞ വീടാണ് കഴിഞ്ഞ ദിവസം തകർന്നത്. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന രാധാമണി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.