ആലപ്പുഴ: അപകട രക്ഷാപ്രവർത്തനത്തി​ൽ ധീരത കാട്ടി​യ കുട്ടികൾക്കുള്ള 2022ലെ ദേശീയ ധീരതാ പുരസ്കാരത്തിന് ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ അപേക്ഷ ക്ഷണിച്ചു. ആറിനും 18നും ഇടയിൽ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്. ധീരത പ്രകടിപ്പിച്ച സംഭവത്തെക്കുറിച്ചുള്ള സാക്ഷ്യപ്പെടുത്തിയ വിവരണം, പത്ര വാർത്തയുടെ കട്ടിംഗ്, മറ്റ് തെളിവുകൾ എന്നിവ സഹിതം ഒക്ടോബർ 15ന് മുമ്പ് ലഭിക്കണം. വെബ്സൈറ്റ്: www.iccw.co.in, ഫോൺ 0477 2241644. ഇ-മെയിൽ: childwelfarekerala@gmail.com