മാവേലിക്കര- മഹിളാ കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം നേതൃയോഗം ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ചിത്രാമ്മാൾ അദ്ധ്യക്ഷയായി. സംസ്ഥാന സമിതി അംഗം കുഞ്ഞുമോൾ രാജു, ജില്ലാ സെക്രട്ടറിമാരായ ശ്രീദേവി രവീന്ദ്രൻ, കൃഷ്ണകുമാരി, വിമലമ്മ, ലളിത രവീന്ദ്രനാഥ്, അനിത വിജയൻ, ഉഷകുമാരി, പ്രസന്ന ബാബു, രാജലക്ഷ്മി, ലത മുരുകൻ, ശാന്തി അജയൻ, ലാലി ബാബു, എമിലി കുട്ടപ്പൻ, മഞ്ചു മോനി, ഉമയമ്മ, ലൈല ഇബ്രാഹിം, അനിത സജി, ബിന്ദു തുടങ്ങിയവർ സംസാരിച്ചു.