
മാന്നാർ: ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ ചെന്നിത്തല വില്ലേജിൽ ഉൾപ്പെട്ട എട്ടാം ബ്ലോക്ക് പാടശേഖരത്തിലെ മോട്ടോർപുരയുടെ മുകളിലേക്ക് ആഞ്ഞിലിമരം കsപുഴകി വീണു. മോട്ടോർപുരയുടെ മേൽക്കൂര, ഇലക്ട്രിക്കൽ പാനൽബോർഡ് എന്നിവ പൂർണമായും തകർന്നു. വൈദ്യുതി വിശ്ചേദിച്ച് ഇട്ടിരിക്കുന്ന സമയമായതു കൊണ്ട് ദുരന്തം ഒഴിവായി. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ വെള്ളം കയറി മോട്ടോർപുര പൂർണമായി തകരുന്ന അവസ്ഥയിലാണ്. അധികൃതരുടെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് എട്ടാം ബ്ലോക്ക് പാടശേഖര സമിതി കൺവീനർ ഗോപൻ ചെന്നിത്തല ആവശ്യപ്പെട്ടു.