ചേർത്തല:കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് തുറവൂർ സബ്ബ് ഓഫീസ് പരിധിയിലെ വയലാറിൽ അംഗത്വരജിസ്‌ട്രേഷനും കുടിശിക നിവാരണ ക്യാമ്പും നാളെ നടക്കും. രാവിലെ 10 മുതൽഉച്ചയ്ക്ക് 2.30വരെ പഞ്ചായത്ത് ഹാളിലാണ് ക്യാമ്പ്.ക്ഷേമനിധിയിൽ അംഗത്വമെടുക്കുവാനും വിഹിതം അടക്കുവാനും,കുടിശിക അടക്കാനും സൗകര്യമൊരുക്കും.കയർ തൊഴിലാളിയാണെന്ന പഞ്ചായത്ത് സെക്രട്ടറിയുടെയോ വില്ലേജ് ഓഫീസറുടേയോ കത്തും രേഖകളുമായി ക്യാമ്പിൽ എത്തണം.