photo

ചേർത്തല:തൊഴിലുറപ്പു പദ്ധതി​യി​ൽ തൊഴിൽദി​നങ്ങൾ വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ദേശീയപാതയോരത്ത് തൊഴിൽ ചെയ്ത് മരം വെച്ച് പ്രതീകാത്മക സമരം നടത്തി​.ചേർത്തലതെക്ക് പഞ്ചായത്ത് യു.ഡി.എഫ് പാർലമെന്ററി പാർട്ടി മായിത്തറയിൽ നടത്തിയ സമരം കെ.പി.സി.സി സെക്രട്ടറി എസ്.ശരത് ഉദ്ഘാടനം ചെയ്തു. ബാബു പളേളകാട്ട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തുകളേയും തൊഴിലുറപ്പുതൊഴിലാളികളേയും കടുത്ത പ്രതിസന്ധിയിലാക്കുന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

മണ്ഡലം പ്രസിഡന്റ് ടി.എസ്.രഘുവരൻ,ഡി.സി.സി അംഗം പി.ആർ.പ്രകാശൻ,ബ്ലോക്ക് വൈസ് പ്രസിഡന്റ് മോഹനൻ മണ്ണാശേരി,ജനീഷ്‌കുമാർ,സുരേഷ് വാര്യംപറമ്പ്, അജി,പഞ്ചായത്തംഗങ്ങളായ സുജിത് കോനാട്ട്,ശങ്കരൻകുട്ടി,റോയിമോൻ,വിൻസെന്റ്,മേരിഗ്രേസ് സെബാസ്​റ്റ്യൻ,ജയറാണി,അൽഫോൻസ,ഡൈനി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.