 
പൂച്ചാക്കൽ: മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾക്ക് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ദുരന്തനിവാരണ സേന സജ്ജമായി. ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സാഹചര്യത്തിൽ സഹായം നൽകാനും രക്ഷാപ്രവർത്തനത്തിനുമായി പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി, തൈക്കാട്ടുശേരി, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളിൽ സേനയുടെ സേവനം ലഭ്യമാക്കും.
നൂറ് പേർക്കാണ് പരിശീലനം നൽകിയത്. ആദ്യ ഘടമായി 50 സേനാംഗങ്ങളുടെ അടിയന്തര യോഗം ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പ്രസിഡന്റ് പി.എം.പ്രമോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്മിതാ ദേവാനന്ദ്, സ്ഥിരം സമിതി ചെയർമാൻന്മാരായ രാജേഷ് വിവേകാനന്ദ, എൻ.കെ ജനാർദ്ദനൻ, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ വി.സിസിലി, ദുരന്തനിവാരണ ചാർജ് ഓഫീസർ കെ. കെ മനോജ് എന്നിവർ പങ്കെടുത്തു. സേനയുടെ ബ്ലോക്ക്തല ചുമതലക്കാരായി ധനേഷ് കുമാർ ( ചീഫ് കോ ഓർഡിനേറ്റർ ), ആർ.ധിനിൽ ( കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. 24 മണിക്കൂറും സജ്ജമായ കൺട്രോൾ റൂമും ബ്ലോക്ക് പഞ്ചായത്തിൽ തുറന്നു.