ആലപ്പുഴ: ആലപ്പുഴ റെയിവേ സ്റ്റേഷന് മുന്നിൽ നിന്നും 1.600 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. വാടയ്ക്കൽ പാല്യതൈയ്യിൽ മിഥുൻ (24), വെള്ളപ്പനാട് ബെൻസൺ (23), വണ്ടാനം സ്വദേശി അനന്ദകൃഷ്ണൻ (24) എന്നിവരെയാണ് ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ.ബിനു കുമാറിന്റെ നേതൃത്വത്തിലുളള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആലപ്പുഴ ഡിവൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തിൽ സൗത്ത് സി.ഐ അരുൺകുമാറും സംഘവും ചേർന്ന് പിടികൂടിയത്. ധാൻബാദ് എക്സ്പ്രസിൽ ഒഡീഷയിൽ നിന്ന് ആലപ്പുഴയിൽ വന്നിറങ്ങി ബസ് കാത്തു നിൽക്കുമ്പോഴാണ് പ്രതികൾ വലയിലായത്.