photo
കാട്ടൂർ പുതിയവീട്ടിൽ ശ്രീഹനുമൽ ക്ഷേത്രത്തിലെ ആഞ്ജനേയഹോമത്തിന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.ടി. ഷാജൻ ദീപപക്രാശനം നടത്തുന്നു

ചേർത്തല: കാട്ടൂർ പുതിയവീട്ടിൽ ശ്രീഹനുമൽ ക്ഷേത്രത്തിൽ ഹനുമാൻ ചാലിസ ജപയഞ്ജവും ,ആഞ്ജനേയഹോമവും നടന്നു.ആഞ്ജനേയഹോമത്തിന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി ടി.ഷാജൻ ദീപപക്രാശനം നടത്തി. കൊച്ചി എ.ഐ.എം.എസിൽ നിന്നും നാനോ ബയോടെക്‌നോളജി എം.ടെക്കിൽ ഒന്നാം റാങ്ക് നേടിയ എം.മനീഷ,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ ഗംഗ മനോജ്,എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ ശ്രീപാർവതി, എ.ജെ.ജാൻവി, ബി.ഗായത്രി,മീനാക്ഷി സുജീവ് എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.ദേവസ്വം പ്രസിഡന്റ് എം.വി.രാജേന്ദ്രൻ,സെക്രട്ടറി പി.ഡി.ബാഹുലേയൻ,ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.