കായംകുളം: മലയാള സാഹിത്യ വിമർശകനും അദ്ധ്യാപകനുമായ പ്രൊഫ.ബി രാജീവന് ജന്മനാടിന്റെ ആദരവ്. കണ്ടല്ലൂർ പൗരാവലിയുടെ നേതൃത്വത്തിൽ എഴുത്തിന്റെ കടലാഴം എന്ന പേരിൽ 7ന് വൈകിട്ട് 4ന് പുല്ലുകുളങ്ങര എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ പരിപാടി നടക്കും.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. രാജീവ് കെ ശിവദാസ് അദ്ധ്യക്ഷത വഹിക്കും. കവിയുംപ്രൊഫ.കെ.ജി ശങ്കരപ്പിള്ള മുഖ്യപ്രഭാഷണം നടത്തും.നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അംഗവുമായ കെ പി രാമനുണ്ണി ആദരവ് പ്രഭാഷണം നടത്തും.
പ്രൊഫ.എൻ.സുഗതൻ, അംബുജാക്ഷി , തയ്യിൽ പ്രസന്നകുമാരി, എൻ.സജീവൻ, പുഷ്പാലയം പുഷ്പ കുമാർ, ഗോപൻ ചെറിയേലിൽ, പ്രതാപൻ എന്നിവർ പങ്കെടുക്കും.