photo
തൊഴിലുറപ്പ് തൊഴിലാളികൾ മണ്ണഞ്ചേരി പഞ്ചായത്തിന് മുന്നിൽ നടത്തിയ സമരകാഹളം എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ(എ.ഐ.ടി.യു.സി)സംസ്ഥാന വർക്കിംഗ് കമ്മകറ്റി അംഗം ദീപ്തി അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

മാരാരിക്കുളം : കേന്ദ്ര സർക്കാർ തൊഴിൽദിനങ്ങൾ വെട്ടിക്കുറച്ചതിലും ബഡ്ജറ്റ് വിഹിതം കുറച്ചതിലും പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മണ്ണഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരകാഹളം നടത്തി. എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന വർക്കിംഗ് കമ്മകറ്റി അംഗം ദീപ്തി അജയകുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം പി.ജി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ മണ്ഡലം സെക്രട്ടറി ലേഖാ സാജൻ,പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത്ത്കുമാർ,പഞ്ചായത്ത് അംഗം ബിന്ദു സതീശൻ എന്നിവർ സംസാരിച്ചു.