 
ചേർത്തല:കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ചേർത്തല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ലീവ് സറണ്ടർ പുനസ്ഥാപിക്കുക, പൊതു സ്ഥലം മാറ്റം ഉടൻ നടപ്പാക്കുക,നഗരസഭകളുടെ പദ്ധതി വിതരണം വെട്ടിക്കുറയ്ക്കുന്ന തീരുമാനം പിൻവലിക്കുക, സമയബന്ധിതമായി പ്രൊമോഷൻ നടപടികൾ രാഷ്ട്രീയ ഭേദമന്യേ നടപ്പാക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, നഗരസഭ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. നേതാക്കളായ പി.എസ്.ഹാരീസ്,കെ.ഷിജുമോൻ, കെ.ഹസീം,ടി.കൃഷ്ണദാസ്,കവിത എന്നിവർ സംസാരിച്ചു.