s

ആലപ്പുഴ : കാലാവസ്ഥ മുന്നറിയിപ്പ് മൂലം തൊഴിൽ ദിനങ്ങൾ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന് അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് അനിൽ ബി.കളത്തിൽ ആവശ്യപ്പെട്ടു. ഇന്ധന വിലവർദ്ധനവിലും മത്സ്യലഭ്യതക്കുറവിലും കടുത്ത പ്രതിസന്ധിയിലാണ് മത്സ്യതൊഴിലാളി മേഖല. പരമ്പരാഗത തൊഴിൽ മേഖല എന്ന നിലയിൽ മത്സ്യതൊഴിലാളികളെ സംരക്ഷിക്കുവാനുള്ള ബാദ്ധ്യത സർക്കാരുകൾക്കുണ്ട്. മത്സ്യത്തൊഴിലാളി മേഖലക്ക് തമിഴ്‌നാട് നൽകുന്നത് പോലെ ഉപയോഗിക്കുന്ന മുഴുവൻ ഇന്ധനത്തിനും സബ്‌സിഡി കേരളത്തിലും നൽകണമെന്നും അനിൽ ബി.കളത്തിൽ ആവശ്യപ്പെട്ടു.