 
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയുടെ നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അമ്പലപ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. പാർലമെന്ററി പാർട്ടി ലീഡർ കെ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.ആർ. ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി. അനിൽ പാഞ്ചജന്യം, ജ്യോതിലക്ഷ്മി, സ്മിത മോഹൻ, ആദർശ് മുരളി, ആർ. രാജ്‌കുമാർ, മഞ്ജു ഷാജി, കെ.രമണി, സി.കെ.സേതു, പി.ജയലളിത, വീണ ശ്രീകുമാർ, ബി.ഗോപകുമാർ, കെ.കവിരാജ് തുടങ്ങിയവർ പങ്കെടുത്തു.