കായംകുളം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 17ന് രാവിലെ 8.30 ന് ജില്ലാ അതിർത്തിയായ ഓച്ചിറയിൽ എത്തിച്ചേരുമ്പോൾ കൃഷ്ണപുരം സൗത്ത് മണ്ഡലത്തിലെ 8 ബൂത്തുകളിൽ നിന്നായി 600 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. സ്വാഗതസംഘം രൂപകരണ സമ്മേളനം അഡ്വ.യു.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നവാസ് വലിയവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സി.എ.അൻഷാദ് (ചെയർമാൻ),നവാസ് വലിയവീട്ടിൽ (കൺവീനർ) എന്നിവരാണ് സ്വാഗതസംഘം ഭാരവാഹികൾ.