s

ആലപ്പുഴ: എം.ടി.ചന്ദ്രസേനന്റെ പതിനെട്ടാമത് ചരമ വാർഷികവും അവാർഡ് സമർപ്പണവും 16ന് വൈകിട്ട് 4ന് സുഗതൻ സ്മാരകത്തിൽ നടക്കും. പന്ന്യൻ രവീന്ദ്രന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി അവാർഡ് സമ്മാനിക്കും. മന്ത്രി പി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ട്രസ്റ്റ് ചെയർമാൻ പി.വി.സത്യനേശൻ അദ്ധ്യക്ഷത വഹിക്കും. പി. ജ്യോതിസ്, ജി.കൃഷ്ണപ്രസാദ്, അഡ്വ.വി.മോഹൻദാസ്, ഇ.കെ.ജയൻ, വി.പി.ചിദംബരൻ, ആർ.സുരേഷ്, ഡി.ഹർഷകുമാർ, അഡ്വ.പി.പി.ഗീത, വി.സി.മധു, പി.എസ്.എം.ഹുസൈൻ, ആർ.അനിൽകുമാർ, ഡി.പി.മധു, അഡ്വ.എൻ.പി. കമലാധരൻ, എം.ഡി.സുധാകരൻ, കെ.പി. പുഷ്‌ക്കരൻ, കെ.എസ്.വാസൻ എന്നിവർ സംസാരിക്കും. ട്രസ്റ്റ് സെക്രട്ടറി ടി.ജെ.ആഞ്ചലോസ് സ്വാഗതം പറയും.