മാന്നാർ : എസ്.എൻ.ഡി.പി.യോഗം 658 ാം നമ്പർ ഇരമത്തൂർ ശാഖയിൽ 'വിദ്യാജോതി" അനുമോദന ചടങ്ങ് 7ന് രാവിലെ 10 ന് ശാഖാഹാളിൽ നടക്കും. മുൻ സെക്രട്ടറി പി.കെ.പുഷ്കരൻ ഉദ്ഘാടനം ചെയ്യും. ശാഖാ യോഗം പ്രസിഡന്റ് ടി.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. മുൻ സെക്രട്ടറിമാരായ വി.കെ.ഗോപിനാഥൻ,കെ.വി.നാരായണൻ എന്നിവർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.വനിതാസംഘം പ്രസിഡന്റ് സൗമ്യ ദിലീപ്, സെക്രട്ടറി ഷീജ അനിൽ, മുൻ പ്രസിഡന്റ് കൃഷ്ണമ്മ ചന്ദ്രൻ,ശാഖാ യോഗം പഞ്ചായത്ത് കമ്മിറ്റി മെമ്പർ ശ്രീദേവി രാജേന്ദ്രൻ എന്നിവർ സംസാരിക്കും.ശാഖാ സെക്രട്ടറി ടി.കെ.അനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ജി.വിജയൻ നന്ദിയും പറയും.