തിരുവമ്പാടി : കുര്യാറ്റ് പുറത്തില്ലത്ത് ശ്രീ കിരാതരുദ്ര മഹാദേവ ക്ഷേത്രത്തിൽ കളഭാഭിഷേകം നാളെ നടക്കും.രാവിലെ 8.30 ന് കളഭം പൂജ ആരംഭം ഉച്ചയ്ക്ക് 11.30 ന് അഭഷേകത്തിനായി കളഭം എഴുന്നുള്ളിക്കൽ,11.45 ന് കളഭാഭിഷേകത്തിന് കണ്ണമംഗലത്ത് ബ്രഹ്മദത്തൻ നമ്പുതിരി, കുര്യാറ്റ് പുറത്തില്ലത്ത് യദുകൃഷ്ണൻ ഭട്ടതിരി,നാരായണൻ ഭട്ടതിരി എന്നിവർ നേതൃത്വം നൽകും. ആണ്ട്പിറപ്പ് പ്രമാണിച്ച് ചിങ്ങം ഒന്നിന് രാവിലെ 6 മുതൽ വിശേഷാൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം ഉണ്ടാകും.