s

ആലപ്പുഴ : ധാതുസമ്പത്ത് സ്വകാര്യമേഖലയ്ക്ക് കൊള്ളയടിക്കാൻ ഒത്താശചെയ്യുന്ന വിധത്തിൽ മൈൻസ് ആൻഡ് മിനറൽസ് ആക്ടിൽ വരുത്തുന്ന ഭേദഗതികൾ അടിയന്തരമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് എ.എം.ആരിഫ് എം.പി ആവശ്യപ്പെട്ടു. ധാതുഖനനത്തിന് സംസ്ഥാന സർക്കാരുകൾക്കുള്ള അവകാശം കവർന്നെടുത്ത് മുഴുവൻ അധികാരങ്ങളും കേന്ദ്ര സർക്കാരിൽ കേന്ദ്രീകരിക്കാനാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. അപൂർവ്വ ധാതു വിഭാഗത്തിൽപ്പെടുന്ന തോറിയം, യുറേനിയം അടക്കമുള്ളവയെ പ്രത്യേക വിഭാഗമാക്കി ഖനനാവകാശം സ്വകാര്യമേഖലയ്ക്ക് നൽകുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും നിലവിൽ ധാതുഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന കെ.എം.എം.എൽ, ഐ.ആർ.ഇ.എൽ തുടങ്ങിയ പൊതുമേഖല കമ്പനികളെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയ്ക്ക് അയച്ച കത്തിൽ ആരീഫ് കുറ്റപ്പെടുത്തി.