ആലപ്പുഴ: കോട്ടയം മാന്നാനത്ത് ഇന്ന് ആരംഭിക്കുന്ന 46ാമത് ജൂനിയർ സ്‌റ്റേറ്റ് ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള പുരുഷ-വനിത ജില്ലാ ടീമുകളെ തിരഞ്ഞെടുത്തതായി ആലപ്പി ഡിസ്ട്രിക്ട് ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ സെക്രട്ടറി ബി. സുബാഷ് അറിയിച്ചു.
ജൂനിയർ ബോയ്‌സ്: ലിവിയോ തോമസ് (ക്യാപ്ടൻ), ജാതവേദൻ, ജെ.സൂരജ്, അഭിനവ്, അശ്വിൻകൃഷ്ണ, ബിച്ചു, അതുൽ, സിറിയക് (എല്ലാവരും പുളിങ്കുന്ന് സെന്റ് ജോസഫ്‌സ് സ്‌കൂൾ വിദ്യാർത്ഥികൾ), അശ്വിൻ കെ., റോഹൻ കെ.റോയ്, മാധവൻ (എല്ലാവരും പുന്നപ്ര ജ്യോതിനികേതൻ സ്‌കൂൾ), അനന്തകൃഷ്ണൻ (ആലപ്പുഴ ഗ്രീൻസ് ക്ലബ്). കോച്ച്: ഡിബുമോൻ ഇ.എസ്., ടീം മാനേജർ: റോണി മാത്യു.
ജൂനിയർ ഗേൾസ്: അപർണ (ക്യാപ്ടൻ), ദീദി, ദേവാരാധ്യ (എല്ലാവരും പുന്നപ്ര ജ്യോതിനികേതൻ സ്‌കൂൾ), അൽവീന, ടെസ, ആർദ്ര, മറിയമോത്തി, അനഘ, സഫ്‌ന (എല്ലാവരും ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂൾ), നീരജ ശരത് (ആലപ്പുഴ മുരിക്കൻസ് ക്ലബ്), എ.ഐശ്വര്യ, ദേവീന്ദ്ര സജീവൻ (ഇരുവരും ആലപ്പുഴ ഗ്രീൻസ് ക്ലബ്). കോച്ച്: ശ്രീകുമാർ, ടീം മാനേജർ: മരിയ ഫെർണാണ്ടസ്.
ടീം അംഗങ്ങൾക്കുള്ള ജേഴ്‌സി വിതരണം എ.ഡി.ബി.എ ഗ്രൗണ്ടിൽ ഇന്ത്യൻ ഓയിൽ സെർവോ ല്യൂബ് സ്റ്റോക്കിസ്റ്റ് ലാജി വർഗീസ് നിർവഹിച്ചു.