
 ഡ്രൈവർക്കും യാത്രക്കാരനും പരിക്ക്
കളമശേരി: ദേശീയപാതയിൽ മാരുതി സുസുക്കി ഈക്കോ കാർ തലകീഴായി മറിഞ്ഞു. കാറിൽ യാത്രചെയ്തിരുന്ന ചെമ്പൂക്കാവ് കുന്നംപ്ലാക്കൽ വീട്ടിൽ ജിന്റോയുടെ (33) ഇടത്തേ തോളെല്ലിന് പൊട്ടലുണ്ടായി. ഡ്രൈവർ കായംകുളം യദുകുലംവീട്ടിൽ അമൽ നമ്പീശന് (22) പരിക്കുണ്ട്. ആലുവ ഭാഗത്ത് നിന്ന് ആസ്റ്റർ മെഡ്സിറ്റിയിലേക്ക് പോകുമ്പാഴായിരുന്നു അപകടം. പതിനഞ്ചു മിനിറ്റോളം ഗതാഗതക്കുരുക്കുണ്ടായി. ഇന്നലെ രാവിലെ 8.30 ഓടെയാണ് അപകടം.