ഹരിപ്പാട്: സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പണം മോഷണം പോയതായി പരാതി. വെട്ടുവേനി ബാബു വില്ലയിൽ ബാബുവിന്റെ (53) ഹോണ്ട ആക്ടീവ സ്കൂട്ടറിന്റെ മുൻവശത്തെ ബോക്സിൽ സൂക്ഷിച്ചിരുന്ന 80000 രൂപ നഷ്ടപ്പെട്ടതായിയാണ് പരാതി. കഴിഞ്ഞ ദിവസം ഉച്ചയോടെ ഹരിപ്പാട് റവന്യൂ ടവറിന്റെ പുറക് ഭാഗത്ത് സ്കൂട്ടർ പാർക്ക് ചെയ്തു പോയ ബാബു , അരമണിക്കൂറിന് ശേഷം തിരികെ വന്നപ്പോൾ സ്കൂട്ടറിന്റെ ബോക്സ് കുത്തിത്തുറന്ന നിലയിൽ ആയിരുന്നു. പണവും ബാങ്ക് രേഖകളും ഡ്രൈവിംഗ് ലൈസൻസും ഉൾപ്പെടെ അടങ്ങിയ കവർ മോഷണം പോയതായാണ് ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.