 
ആലപ്പുഴ : ആലപ്പുഴക്കാർക്ക് സ്നേഹം വിളമ്പി സുഭിക്ഷാ ഭക്ഷണശാല മൂന്നാംവർഷത്തിലേക്ക്. 9 വനിതകൾ അംഗങ്ങളായ കുടുംബശ്രീ യൂണിറ്റാണ് ഭക്ഷ്യ - പൊതുവിതരണ വകുപ്പുമായി ചേർന്ന് ഈ ഭക്ഷണശാല നടത്തുന്നത്. ശരാശരി 700 ഊണ് വരെ ദിവസവും ഇവിടെ നിന്ന് നൽകുന്നത്. തിരക്ക് കാരണം ഉച്ചയ്ക്ക് 2 കഴിഞ്ഞാൽ ഊണ് തീരും . 20 രൂപയാണ് ഊണിന്റെ വില. പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ, കയർ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ തുടങ്ങിയവരുടെ എല്ലാം ഉച്ചയൂണ് ഇവിടെ നിന്നാണ്.നല്ല മുളകിട്ട നല്ല നാടൻ സ്റ്റൈൽ മീൻ കറി, മീൻ പൊരിച്ചത്, വിവിധ തരത്തിലുള്ള മീൻ പീരകൾ, കാക്കായിറച്ചി, അങ്ങനെ സ്‌പെഷ്യലും ഉണ്ടാവും. സ്‌പെഷ്യൽ കൂടിയുണ്ടെങ്കിലും പോലും 50 രൂപയ്ക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും അവിടെ നിന്ന് കഴിക്കാൻ കഴിയും. മൂന്നാം വാർഷികം പ്രമാണിച്ച് ഭക്ഷണശാലയിൽ .പി.ചിത്തരഞ്ജൻ എം.എൽ.എ ഉച്ചഭക്ഷണത്തിന് എത്തിയിരുന്നു. മുൻ ധനകാര്യ വകുപ്പ് മന്ത്രിയും ആലപ്പുഴ എം.എൽ.എയുമായിരുന്ന ഡോ.ടി എം തോമസ് ഐസക്ക് , ആലപ്പുഴ മണ്ഡലത്തിൽ തുടങ്ങിയ ജനകീയ ഭക്ഷണ ശാല എന്ന ആശയമാണ് ,പിന്നീട് സംസ്ഥാനത്താകെ വ്യാപിച്ചത്. ആലപ്പുഴ മണ്ഡലത്തിൽ 6 കേന്ദ്രങ്ങളിലാണ് ഇത്തരത്തിൽ ന്യായവിലയിൽ ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകൾ പ്രവർത്തിക്കുന്നുണ്ട്.