a
പുതിയകാവ് ശ്രീഭാദ്രകാളി ക്ഷേത്രത്തില്‍ ശബരിമല മുന്‍ മേല്‍ശാന്തി ചെറുതലമഠം ജി.വിഷ്ണു നമ്പൂതിരിയുടെയും ക്ഷേത്ര മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയുടെ നേത്യത്വത്തില്‍ നടന്ന നിറപുത്തരി എഴുന്നള്ളത്ത്

മാവേലിക്കര: പുതിയകാവ് ശ്രീഭാദ്രകാളി ക്ഷേത്രത്തിൽ നിറപുത്തരി എഴുന്നള്ളത്ത് നടന്നു. ശബരിമല മുൻ മേൽശാന്തി ചെറുതലമഠം ജി.വിഷ്ണു നമ്പൂതിരിയുടെയും ക്ഷേത്ര മേൽശാന്തി ശങ്കരൻ നമ്പൂതിരിയുടെ നേത്യത്വത്തിലാണ് എഴുന്നള്ളത്ത് നടന്നത്. ചടങ്ങിന് യൂണിയൻ സെക്രട്ടറി വി.ആർ.സാനീഷ്‌കുമാർ, യൂണിയൻ കമ്മറ്റി അംഗങ്ങളായ രാജേഷ് തഴക്കര, ജി.ചന്ദ്രശേഖരൻ പിള്ള, കരയോഗം സെക്രട്ടറിമാരായ രാധാകൃഷണൻ നായർ, വിജയശേഖരൻനായർ, ആർ.രാധാകൃഷണപിള്ള, രാജീവ് തോണ്ടലിൽ എന്നിവർ നേതൃത്വം നൽകി.