 
ഹരിപ്പാട്: കുമാരപുരം 1449 സർവ്വീസ് സഹകരണ ബാങ്കിനെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ സഹകാരി സംഗമം സംഘടിപ്പിച്ചു. എരിക്കാവ് എസ്.എൻ ഡി.പി. ജംഗ്ഷനിൽ നടന്ന സംഗമം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ.ടി.എസ് താഹ ഉദ്ഘാടനം ചെയ്തു. ടി.എം.ഗോപിനാഥൻ അദ്ധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം എസ്.സുരേഷ് കുമാർ, എസ്.കൃഷ്ണകുമാർ, ബെന്നി കുമാർ, ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ വിജിതബിജു, ഗ്രാമ പഞ്ചായത്ത് അംഗം എൻ.കെ. ഓമന, ആർ.ബിജു. സിദ്ധാർത്ഥൻ, യൂ.ബിജു, ഹരികുമാർ എന്നിവർ സംസാരിച്ചു.