
അരൂർ: അരൂക്കുറ്റി ഗവ.ആശുപത്രി കെട്ടിടത്തിൽ, ചത്ത പട്ടിക്കുട്ടിയെ പേപ്പർ ബോക്സിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സാമൂഹൃ വിരുദ്ധർ പട്ടിയുടെ ജഡം ആശുപത്രിയിൽ കൊണ്ടിട്ടത്. ആശുപത്രി അധികൃതർ പൂച്ചാക്കൽ പൊലീസിൽ പരാതി നൽകി. രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ ആശുപത്രിക്കെട്ടിടങ്ങളിൽ സാമൂഹ്യ വിരുദ്ധ സംഘം മദ്യവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നതായി പരാതിയുണ്ട്. സെക്യൂരിറ്റി ജീവനക്കാരോ സി.സി.ടി.വി കാമറയോ ഇല്ലാത്തത് ഇവർക്ക് സഹായകരമാണ്. ആശുപത്രിയുടെ സുരക്ഷ ശക്തമാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും മാനേജ്മെന്റ് കമ്മിറ്റി അനുകൂല നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.