ചേർത്തല: ചേർത്തല എം.എൽ.എയും കൃഷിമന്ത്രിയുമായ പി. പ്രസാദ് 2022 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പൊൻകതിർ 2022 എന്ന പേരിൽ ആദരിക്കുന്നു. ചേർത്തല മുനിസിപ്പാലി​റ്റിയിലും 7 പഞ്ചായത്തുകളിലുമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 13,14, 20 തീയതികളിൽ പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അവാർഡ് വിതരണം. ചേർത്തല മണ്ഡലത്തിൽ സ്ഥിരതാമസമുള്ള, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ ഫോട്ടോ, മാർക്ക് ലിസ്​റ്റ് എന്നിവ വാർഡ് മെമ്പറെയോ കൗൺസിലറെയോ, ചേർത്തല മുനിസിപ്പൽ ഗാന്ധി ബസാർ ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന കൃഷിമന്ത്രിയുടെ ക്യാമ്പ് ഓഫീസിലോ ഏൽപ്പിക്കണം. ഫോൺ: 8606548537, 9249677845, 8891336636.