 
മാവേലിക്കര: ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിൽ നിറപുത്തരി എഴുന്നള്ളത്ത് നടന്നു. ക്ഷേത്ര പുറപ്പെടാ മേൽശാന്തി ടി.എസ്. വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് എഴുന്നള്ളത്ത് നടന്നത്. തുടർന്ന് മേൽശാന്തിയുടെ നേതൃത്വത്തിൽ നെൽകറ്റകൾ ശിരസിലേറ്റി കൺവെൻഷൻ പ്രതിനിധികളുടെയും ദേവസ്വം പ്രതിനിധികളുടെയും കരനാഥന്മാരുടെയും അകമ്പടിയോടെ ക്ഷേത്രത്തിന് വലംവെച്ച് ശ്രീകോവിലിലേക്ക് എത്തിച്ചു. പ്രത്യേക പൂജകൾക്ക് ശേഷം നെൽകതിർ പ്രസാദമായി ഭക്തർക്ക് വിതരണം ചെയ്തു.