photo

ആലപ്പുഴ : വീട്ടുമുറ്റത്തെ കിണറിൽ കാൽവഴുതി വീണ് വൃദ്ധൻ മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 10-ാം വാർഡിൽ മണിയാംചിറയിൽ ആന്റണി (71) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12മണിയോടെയായിരുന്നു സംഭവം. ആന്റണിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നോർത്ത് പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പൂങ്കാവ് പള്ളിയിൽകും. ഭാര്യ : ലില്ലിക്കുട്ടി. മക്കൾ : സാജൻ (തീരദേശ പൊലീസ് സ്റ്റേഷൻ തോട്ടപ്പള്ളി), സോണി (കെ.എസ്.ആർ.ടി.സി ആലുവ ഡിപ്പോ). മരുമക്കൾ : രേഷ്മ, ഗ്രീഷ്മ.