
മുതുകുളം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ മരിച്ചു. മുതുകുളം വടക്ക് പുത്തൻകണ്ടത്തിൽ മോഹനൻ (64) ആണ് മരിച്ചത്. ജൂൺ 28 ന് സൈക്കിളിൽ വരുമ്പോൾ മുതുകുളം സ്റ്റാർ ജംഗ്ഷനിൽ വച്ച് ബൈക്കിടിക്കുകയായിരുന്നു .തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: പുഷ്പലത. മക്കൾ: ലതീഷ് ,മനോജ്. മരുമക്കൾ: ഗീതുമോൾ ,നിത്യ.