ആലപ്പുഴ : ശക്തമായ മഴയും കാറ്റും പ്രവൃത്തികളുടെ വേഗതയെ ബാധിച്ചിട്ടുണ്ടെങ്കിലും, ആലപ്പുഴ - ചേർത്തല കനാലിന്റെ തീരം നവികരിക്കുന്നതിനുള്ള പദ്ധതി മുടങ്ങാതെ മുന്നേറുന്നു. മഴ വില്ലനായില്ലെങ്കിൽ അടുത്ത മാർച്ച് മാസത്തിന് മുമ്പ് പദ്ധതി പൂർത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ.
കനാലിന്റെ കിഴക്കേ തീരം കല്ലു കെട്ടി സംരക്ഷിച്ച്, റോഡും നടപ്പാതയും വികസിപ്പിക്കുന്നതാണ് പദ്ധതി. ഇതിൽ ആദ്യഘട്ടമായ കല്ലുകെട്ടാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മട്ടാഞ്ചേരി പാലം മുതൽ കൊമ്മാടി പാലം വരെയുള്ള രണ്ട് കിലോമീറ്റർ കനാൽത്തീരത്താണ് പ്രവൃത്തി. പദ്ധതി കിഫ്ബി ഏറ്റെടുക്കുമെന്ന് അഭ്യുഹങ്ങൾ പരന്നിരുന്നെങ്കിലും, പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് തന്നെ വിനിയോഗിക്കാൻ അവസാനം ധാരണയാവുകയായിരുന്നു. കനാലിന്റെ പടിഞ്ഞാറേ കരയിലെ നിർമ്മാണ ചുമതല കൊമ്മാടി, ശവക്കോട്ടപ്പാലങ്ങൾ നിർമ്മിക്കുന്ന ഏജൻസിക്കാണ്.
പദ്ധതി തുക - 5 കോടി രൂപ
പദ്ധതിയിൽ
 2 കിലോമീറ്റർ നീളത്തിൽ കൽക്കെട്ട്
 6.5 മീറ്റർ വീതിയിൽ റോഡ്
 രണ്ട് കലുങ്കുകൾ
 കനാൽ കരയിലും സെന്റ് മേരീസ് സ്കൂളിന്
മുൻവശവും ഇന്റർലോക്ക് ടൈലുകൾ പാകുക
മഴ മൂലം പ്രവൃത്തിയുടെ വേഗത കുറഞ്ഞിട്ടുണ്ട് . മഴ കനത്തില്ലെങ്കിൽ, അടുത്ത മാർച്ചിനുള്ളിൽ എല്ലാ പണികളും പൂർത്തീകരിക്കും
- ഷാഹി, എ.ഇ, പൊതുമരാമത്ത് വകുപ്പ്