photo-
കയറി നശിച്ചു കൊണ്ടിരിക്കുന്ന കൊച്ചുചിറ പമ്പ് ഹൗസ് .

ചാരുംമൂട്: സാമൂഹ്യ വിരുദ്ധർക്ക് ഇടത്താവളമായി കൊച്ചുചിറ പമ്പ് ഹൗസ്. ചുനക്കര ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന വാട്ടർ അതോറിട്ടിയുടെ കൊച്ചുചിറ പമ്പ് ഹൗസ് കാടുകയറി നശിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ചുനക്കര ഗ്രാമപഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും ഒരു കാലത്ത് ഇവിടെ നിന്നുമായിരുന്നു ശുദ്ധജലം വിതരണം നടന്നിരുന്നത്. നൂറനാട് പാറ്റൂർ കുടിവെള്ള പദ്ധതി വന്നതോടുകൂടി പമ്പിന്റെ പ്രവർത്തനം ഉപേക്ഷിച്ചു. പമ്പ് ഹൗസിനുള്ളിലെ ലക്ഷങ്ങൾ വിലമതിക്കുന്ന മോട്ടറുകളും അനുബന്ധ യന്ത്ര സമഗ്രികളും തുരുമ്പെടുത്തു നശിച്ചു കൊണ്ടിരിക്കുകയാണ്. പമ്പ് ഹൗസിന്റെ പ്രധാന വാതിൽ തകർക്കപ്പെട്ട നിലയിലാണുള്ളത്. പമ്പിന്റെ പ്രവർത്തനം പുനരാരംഭിച്ചാൽ നാട്ടുകാാർക്ക് കുടിവെള്ളത്തിന് ആശ്രയമായിമാറുവെന്നാണ് നാ്ടുകാർ പറയുന്നത്.

...........

'' പമ്പിനെ സാമൂഹ്യവിരുദ്ധർ താവളമാക്കുന്നത് പ്രദേശത്തിന് ഭീഷണിയാണ്.ലക്ഷങ്ങൾ വിലമതിക്കുന്ന മോട്ടറുകളും അനുബന്ധ സാമഗ്രികളും സംരക്ഷിക്കണം.

ദിലീപ് കുമാർ, പൊതുപ്രവർത്തകൻ

'' കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്ത് ഉപയോഗകരമാക്കാനുള്ള നടപടി ഗ്രാമപഞ്ചായത്തും വാട്ടർ അതോറിട്ടിയും കൈക്കൊള്ളണം .

സത്യൻ ചിറയിൽ,പ്രദേശവാസി