photo-
ഐ.റ്റി.ബി.പി നൂറനാട് ബറ്റാലിയന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിന സന്ദേശ റാലി നൂറനാട് ജംഗ്ഷനിലെത്തിയപ്പോൾ വ്യാപാരികൾ പങ്കുചേരുന്നു.

ചാരുംമൂട് : 75-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഐ.ടി.ബി.പി നൂറനാട് 27-ാം ബറ്റാലിയന്റെ നേതൃത്വത്തിൽ ഓരോ വീട്ടിലും ത്രിവർണ പതാക എന്ന സന്ദേശവുമായി പ്രചാരണ റാലി നടത്തി. ബറ്റാലിയൻ കമാൻഡന്റ് എസ്. ജിജുവിന്റെ നിർദ്ദേശപ്രകാരം പൊതുജനങ്ങളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ നൂറനാട് ,ചാരുംമൂട് ടൗൺ എന്നിവിടങ്ങൾ ചുറ്റിയാണ് റാലി സമാപിച്ചത്. ആഘോഷത്തിന്റെ ഭാഗമായി പ്രഛന്ന വേഷം,രംഗോലി, ക്വിസ് മത്സരം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സ്വതന്ത്യദിനത്തിൽ പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. ഓരോ വീട്ടിലും ത്രിവർണ പതാകയെന്ന ലക്ഷ്യത്തോടെ 10000 പതാകകൾ ക്യാമ്പിൽ ശേഖരിച്ചിട്ടുണ്ട്.