കായംകുളം: കായംകുളം നഗരസഭയിൽ യാതൊരു മാനദണ്ഡവും കൂടാതെ 300 മുതൽ 500 ശതമാനം വരെ വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നഗരസഭയ്ക്ക് കത്ത് നൽകി. നഗരസഭ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വ്യാപാരദ്രോഹ നടപടികൾ നിറുത്തിവയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിന്റെ അദ്ധ്യക്ഷത വഹിച്ചു. എ.എം.ഷരീഫ്, ജനറൽ സെക്രട്ടറി പി.സോമരാജൻ,ട്രഷറർ എം.ജോസഫ്, വൈസ് പ്രസിഡന്റുമാരായ വി.കെ.മധു, അബുജനത, എ.എച്ച്.എം ഹുസൈൻ, ജി.വിഠളദാസ്, സലിം അപ്‌സര, സെക്രട്ടറിമാരായ ഇ.എസ്.കെ.പൂക്കുഞ്ഞ്, സജു മറിയം, നാഗൻ, ഷിബു തുടങ്ങിയവർ സംസാരിച്ചു.