ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 73​ാം നമ്പർ കാരയ്ക്കാട് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് ശ്രീനാരായണ കൺവെൻഷൻ ഇന്ന് തുടങ്ങും.

രാവിലെ പത്തിന് നോവലിസ്റ്റ് ബെന്യാമിൻ ഉദ്ഘാടനം നിർവ്വഹിക്കും . ഡോ.എം.എം.ബഷീർ മുഖ്യപ്രഭാഷണം നടത്തും. ശാഖാ വക നവതിസ്മാരക ഹാളിൽ കൂടുന്ന സമ്മേളനത്തിൽ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷനാകും. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് പി.ആർ., യൂണിയൻ അഡ്.കമ്ിമറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, മോഹനൻ കൊഴുവല്ലൂർ, എസ്.ദേവരാജൻ, ബി.ജയപ്രകാശ്, സുരേഷ് വല്ലന, അനിൽ കണ്ണാടി, മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ മോഹൻ, ശാഖാ പ്രസിഡന്റ് എൻ.ഗോപിനാഥനുണ്ണി, ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ.വാമദേവൻ, ശാഖാ സെക്രട്ടറി ടി.എൻ.സുധാകരൻ എന്നിവർ പ്രസംഗിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും കൺവൻഷൻ ജനറൽ കൺവീനർ സുജിത് ബാബു നന്ദിയും പറയും.

ഇന്ന് വൈകിട്ട് 4 സുരേഷ് പരമേശ്വരൻ ഗുരുവിന്റെ ഈശ്വരീയത എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. നാളെ വൈകിട്ട് 4ന് ദൈവദശകം ഒരു പഠനം എന്ന വിഷയത്തിൽ ശശികുമാർ പത്തിയൂരും സമാപനദിവസമായ 8ന് വൈകിട്ട് 4ന് ഗുരുദർശനം കുടുംബ ബന്ധങ്ങളിലൂടെ എന്ന വിഷയത്തിൽ ഡോ.അനൂപ് വൈക്കവും പ്രഭാഷണം നടത്തും.
ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, നാളെ രാവിലെ 9ന് മൃത്യുഞ്ജയഹോമം, 8ന് രാവിലെ 8ന് വിശ്വശാന്തിഹവനം എന്നിവയും എല്ലാ ദിവസവും ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ശാരദാപൂജ, ഭാഗ്യസൂക്ത പുഷ്പാഞ്ജലി, ഐക്യമത്യ പുഷ്പാഞ്ജലി, വിദ്യാഗോപാലമന്ത്രാർച്ചന എന്നിവയും വൈദികയോഗം യൂണിയന്റെ നേതൃത്വത്തിൽ നടത്തും.

നാളെ വൈകിട്ട് 7 ന് നൃത്ത്യനൃത്യങ്ങൾ, സമാപനദിവസമായ തിങ്കളാഴ്ച തിരുവനന്തപുരം സംഘകേളിയുടെ നാടകം

എന്നിവയും അരങ്ങേറും.