 
ആലപ്പുഴ : കേരള ലോട്ടറിയുടെ വിശ്വാസ്യതയും ജനകീയതയും അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ആൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. സമ്മാനഘടനയിൽ സമൂലമായ മാറ്റം വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ വേണു പഞ്ചവടി ,ഗീതാ പുളിക്കൽ, റീന സജീവ്, സേതുകുമാർ, എം.വിജയൻ, എസ്.സജീവൻ, സജു കളർകോട്, വി.സി.ഉറുമീസ്. നോജ സേതു ,അബ്ദുൾ റഹ്മാൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.