s
പെരുമ്പളം പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് അഡ്വ.വി.വി. ആശ നിർവ്വഹിച്ചു.

പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് അഡ്വ.വി.വി. ആശ നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമോൾ ഷാജി അദ്ധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ.ധന്യ.വി പൈ സ്വാഗതം സ്വാഗതം പറഞ്ഞു. 135 ഗുണഭോക്താക്കൾക്കായി 675 കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്തു.