ആലപ്പുഴ : എസ് എൻ ഡി പി യോഗം 300 ാം നമ്പർ തെക്കനാരൃാട് ശാഖാ യോഗം മുൻ സെക്രട്ടറിയും പഞ്ചായത്ത് കമ്മറ്റി അംഗവുമായിരുന്ന കോമളപുരം ബിനുഭവനിൽ ടി.രഘുവരന്റെ നിരൃാണത്തിൽ ശാഖാ കമ്മിറ്റി അനുശോചിച്ചു. യോഗത്തിൽ ശാഖാ പ്രസിഡന്റ് സി.വി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം പരീക്ഷിത്ത്, യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം പി.വി.രമേശ്,ശാഖാ സെക്രട്ടറി ആർ രജീഷ് കുമാർ, ആരൃാട് ഫാം ക്ലബ് പ്രസിഡന്റ് ദിലീപ് കുമാർ,ശാഖാ വൈസ് പ്രസിഡന്റെ് എൻ.രമേശ്, ചാരംപറമ്പ് ക്ഷേത്ര യോഗം പ്രസിഡന്റ് ടി.ആർ.മുരളി,ശാഖാ യോഗം മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ഡി.സജീവ്,കെ.ജെ.മോഹൻദാസ്, ആർ.ഷാജി മോൻ,ചാരംപറമ്പ് ക്ഷേത്ര യോഗം സെക്രട്ടറി പി.ഡി.രാജേഷ് സംസാരിച്ചു.