 
ആലപ്പുഴ: വിപ്ലഗായിക പി.കെ.മേദിനിയ്ക്ക് നവതി ആശംസകൾ നേർന്ന് ആശംസാഗാനം പുറത്തിറക്കിയിരിക്കുകയാണ് ആലപ്പുഴ വളവനാട് സ്വദേശികളായ കണ്ണനുണ്ണി കലാഭവനും, ശ്രീശങ്കറും. കണ്ണനുണ്ണി രചനയും സംഗീതവും നിർവഹിച്ച ഗാനം ഓർക്കസ്‌ട്രേഷൻ ചെയ്തു പാടിയിരിക്കുന്നത് യുവ ഗായകനും, സംഗീതജ്ഞനുമായ ശ്രീശങ്കറാണ്. മലയാളത്തിലെ ആദ്യത്തെ അക്കാപ്പെല്ല (കണ്ഠനാളംകൊണ്ട് മ്യൂസിക് ചെയ്ത്) ഒരു ഭക്തിഗാനം ഇറക്കിയ റെക്കോർഡ് കണ്ണനുണ്ണി കലാഭവന്റെ പേരിലാണ്. റെയിൻബോ എഫ്.എം റേഡിയോ ജോക്കിയും, മിമിക്രി കലാകാരനുമാണ് കണ്ണനുണ്ണി. ഒട്ടേറെ ആൽബങ്ങൾക്ക് ഓർക്കസ്‌ട്രേഷൻ ചെയ്തു കഴിഞ്ഞു പ്ലസ്ടു വിദ്യാർത്ഥിയായ ശ്രീശങ്കർ. പി.കെ.മേദിനിയുടെ ഗാനങ്ങളോടും ശബ്ദത്തോടും വ്യക്തിതത്തോടുമുള്ള ഇഷ്ടത്തിൽ നിന്നാണ് ഗാനത്തിന്റെ പിറവി എന്ന് കണ്ണനുണ്ണി കലാഭവൻ പറഞ്ഞു.