pj
ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ നിര്‍വഹിക്കുന്നു

ആലപ്പുഴ: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ ഓണം ഖാദി മേള ആരംഭിച്ചു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ മേള ഉദ്ഘാടനം ചെയ്തു. എല്ലാ പ്രായവിഭാഗങ്ങളിലുമുള്ളവർക്കുള്ള വൈവിധ്യമാർന്ന തുണിത്തരങ്ങളാണ് ഓണത്തോടനുബന്ധിച്ച് വിണിയിൽ എത്തിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മേള വഴി ലഭിക്കുന്ന ലാഭം മേഖലയിലെ തൊഴിലാളിയുടെ ക്ഷേമത്തിനായി വിനിയോഗിക്കും. ദേശീയ പതാക ഖാദിയിൽ മാത്രം നിർമിക്കുക, ഖാദി റെഡി മേഡ് ഉത്പ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ജി.എസ്.ടി പിൻവലിക്കുക, പരുത്തിക്ക് സബ്‌സിഡിയോടു കൂടിയ നിരക്ക് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എച്ച്.സലാം എം.എൽ.എ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ആദ്യ വിൽപ്പന നടത്തി. നഗരസഭാ കൗൺസിലർമ്മാരായ എ.എസ്.കവിത, ബി.അജേഷ്, ഖാദി വർക്കേഴ്‌സ് യൂണിയൻ സെക്രട്ടറി വി.മുരളീധരൻ, ആലപ്പി സർവോദയ സംഘം പ്രസിഡന്റ് ദീപ്തി ഗോപിനാഥ്, പ്രൊജക്ട് ഓഫീസർ പി.എം.ലൈല തുടങ്ങിയവർ പങ്കെടുത്തു.