തുറവൂർ: ജില്ലാ ആസൂത്രണ സമിതിയിൽ യഥാസമയം കോടംതുരുത്ത് പഞ്ചായത്തിന്റെ വാർഷിക പദ്ധതി സമർപ്പിച്ച് അംഗീകാരം നേടുന്നതിൽ അലംഭാവം കാട്ടിയ, ഭരണ സമിതിയ്ക്കെതിരെ ബി.ജെ.പി അംഗങ്ങൾ പ്രതിക്ഷേധ സമരം നടത്തി. പഞ്ചായത്ത് ഓഫീസിൽ നടന്ന ഉപരോധ സമരം മുൻ പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ ഉദ്ഘാടനം ചെയ്തു. ഭരണം കൈയ്യാളുന്ന വലത്-ഇടത് മുന്നണികളുടെ പിടിപ്പുകേടിലൂടെ പഞ്ചായത്ത് വികസന മുരടിപ്പിലാകുമെന്ന് ബി.ജെ.പി അംഗങ്ങൾ ആരോപിച്ചു. മുൻ വൈസ് പ്രസിഡന്റ് അഖില രാജൻ, മെമ്പർമാരായ അരുൺ ജിത്ത്, ഗീത ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.